Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eight Events

ഒ​റ്റ​ദി​വ​സം എ​ട്ട് ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​റ്റ ദി​​​വ​​​സം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ എ​​​ട്ടു ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ത്തു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ഒ​​​രു ദി​​​വ​​​സ​​​ത്തെ എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ത്താ​​ണു വി.​​​ഡി. സ​​​തീ​​​ശ​​​ൻ ച​​​രി​​​ത്ര രേ​​​ഖ​​​യി​​​ലേ​​​ക്കു ന​​​ട​​​ന്നു ക​​​യ​​​റി​​​യ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള മു​​​ത​​​ൽ അ​​​വ​​​സാ​​​ന​​​ത്തെ ധ​​​ന​​​വി​​​നി​​​യോ​​​ഗ ബി​​​ല്ലി​​​ൽ വ​​​രെ വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഭാ​​​ഗ​​​ഭാ​​​ക്കാ​​​യി. കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​തൊ​​​രു അ​​​പൂ​​​ർ​​​വ​​​ത​​​യാ​​​ണ്.

രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​നു തു​​​ട​​​ങ്ങി​​​യ ചോ​​​ദ്യോ​​​ത്ത​​​ര വേ​​​ള​​​യി​​​ൽ ന​​​ക്ഷ​​​ത്ര ചി​​​ഹ്ന​​​മി​​​ട്ട​​​തും ഇ​​​ടാ​​​ത്ത​​​തു​​​മാ​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി. വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ഓ​​​ഹ​​​രി​​​കൈ​​​മാ​​​റ്റം അ​​​ട​​​ക്ക​​​മു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യും ഫ്ളോ​​​റി​​​ലെ​​​ത്തി. തു​​​ട​​​ർ​​​ന്ന് ശൂ​​​ന്യ​​​വേ​​​ള​​​യി​​​ൽ ത​​​ദ്ദേ​​​ശ​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നു​​​ള്ള പ്ര​​​തി​​​സ​​​ന്ധി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സി​​​നു ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​ണു മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്.

ലോ​​​ട്ട​​​റി ടി​​​ക്ക​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​നീ​​​ഷ്കു​​​മാ​​​ർ ജോ​​​സ​​​ഫി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ൽ പ്ര​​​മേ​​​യ​​​ത്തി​​​നും ലോ​​​ട്ട​​​റി വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ സ​​​ഭ​​​യി​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കി. ആ​​​റു സ​​​ബ്മി​​​ഷ​​​നു​​​ക​​​ൾ​​​ക്കാ​​ണു പി​​​ന്നീ​​​ടു മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്.

പി​​​ന്നീ​​​ട്, വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ട​​​ലാ​​​സു​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മേ​​​ശ​​​പ്പു​​​റ​​​ത്തു വ​​​ച്ചു. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന (നി​​​യ​​​ന്ത്ര​​​ണ) നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​ക്കെ​​​തി​​​രേ പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​ന്ന​​​തും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നാ​​​യി​​​രു​​​ന്നു. ഇ​​​തു വോ​​​ട്ടി​​​നി​​​ട്ടു പാ​​​സാ​​​ക്കി. പി​​​ന്നീ​​​ടു ധ​​​ന​​​കാ​​​ര്യ ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു പാ​​​സാ​​​ക്കി. ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു മു​​​ത​​​ൽ മൂ​​​ന്നു വ​​​രെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കേ​​​ണ്ട ധ​​​ന​​​വി​​​നി​​​യോ​​​ഗ ബി​​​ൽ സ​​​മ​​​യ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

Latest News

Corehub Up